തിരുനാവായ: പൊളിച്ചിട്ട തിരുനാവായ-തിരുത്തി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴനട്ടു.
വിവിധ കേബിളുകൾ കൊണ്ടുപോകാനും കുടിവെള്ള പൈപ്പിടാനുമായി റോഡരികിലെ കോൺക്രീറ്റ് കുത്തിപ്പൊളിക്കുകയും ചിലപ്പോൾ താത്കാലിക സംവിധാനം എന്ന രൂപത്തിൽ അവ അടക്കാറുമുണ്ട്. അടുത്തിടെ കേബിൾ വലിക്കാൻ പൊളിച്ചത് ഇതുവരെ അടച്ചിട്ടില്ല. സൗത്ത് പല്ലാർ, തിരുത്തി ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. കൂടാതെ നിരവധി സ്കൂൾ വാനനങ്ങളും പോകുന്ന റോഡാണിത്. ഇരുഭാഗവും പാടമായ ഇവിടെ പൊളിച്ചിട്ടത് കാരണം വാഹനങ്ങൾക്ക് പലപ്പോഴും അരിക് കൊടുക്കാനാവാത്ത സ്ഥിതിയാണുള്ളത്. നാട്ടുകാർ ജില്ല കലക്ടർക്ക് പരാതി നൽകും.