പൊന്നാനിയില്‍ പിക്കപ്പ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണപ്പെട്ടു

ponnani channel
By -
0 minute read
0

 
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ്‌ നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ്‌ മറിഞ്ഞ് അപകടം ഉണ്ടായത്.  ആലുവ തിരുവാലൂർ കുന്നിൽ പറമ്പിൽ ബേബി എന്നവരുടെ മകൻ നിബീഷ് (35) ആണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ നിബീഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. 
പരസ്യ ബോർഡ് നിർമാണ ജോലിക്കായി ബോലേറ ജീപ്പിൽ കാസർഗോഡ് നിന്ന് ആലുവക്ക് പോകുമ്പോൾ ആയിരുന്നു അപകടം.

 
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)