സ്നേഹ വീടിൻ്റെ 12ാം വാർഷികാഘോഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

ponnani channel
By -
0




തിരൂർ:വനിതാ ലീഗ് സ്ഥാപക നേതാക്കളിൽ സുപ്രധാനിയും ദേശീയ വൈസ് പ്രസിഡൻ്റുമായ ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ ജീവതയാത്രയിൽ ഒറ്റപ്പെട്ട് പോയ സഹോദരിമാർക്കായി തിരൂരിൽ പ്രവർത്തിച്ച് വരുന്ന സ്നേഹ വീടിൻ്റെ 12ാം വാർഷികാഘോഷം നാളെ സ്നേഹ വീട് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആദ്യ സെഷൻ തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ ഉദ്ഘാടനം ചെയ്യും.
പ്രസിഡൻ്റ് വി.ആയിശ ക്കുട്ടി അധ്യക്ഷത വഹിക്കും.
വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ. സൽമത്ത്, വസീമ വളേരി, സിനോബിയ,വാർഡ് കൗൺസിലർ ഐ.പി സീനത്ത്,
ഡോ.സി.ആർ മുഹമ്മദ് അൻവർ, പി.ഐ റെയ്ഹാനത്ത്, ആയിശ ടീച്ചർ കോട്ടയം റിട്ടേയ്ഡ് ഐ.സി.ഡി.എസ് ഓഫീസർ ഷെരീഫാ അബ്ദുൽ ഖാദർ എന്നിവർ സംബന്ധിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കുറുക്കോളി മൊയ്തീൻ എം.എൽ. എ അധ്യക്ഷത വഹിക്കും.
സുൽത്താൻ അറക്കൽ ആദിരാജ ഹാമിദ് ഹുസൈൻ മുഖ്യാതിഥിയായിരിക്കും.
ഡോ. പി.സി അൻവർ കോഴിക്കോട്, ഫാദർ ജോസഫ് മണ്ണിശ്ശേരി, സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്യ, ഡോ. സി. മുഹമ്മദ്, മുഹമ്മദ് മുനവ്വർ, കൗൺസിലർ പരിയാരത്ത് ഷാഹുൽ ഹമീദ് പ്രസംഗിക്കും.
മാപ്പിളപ്പാട്ട്, മുട്ടിപ്പാട്ട്, ദഫ് മുട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും ഇശൽ രാവ് എന്ന പേരിൽ പ്രത്യേക ഗാനാലാപന സന്ധ്യയും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സ്നേഹ വീട് ഡയറക്ടർ 
ഡോ. ഖമറുന്നിസാഅൻവർ, പ്രസിഡൻ്റ് വി. ആയിശ ക്കുട്ടി, സെക്രട്ടറി മുഹ്സിൻ മാസ്റ്റർ, ട്രഷറർ പി.കെ അജ്മൽ, സഹ ഭാരവാഹികളായ മൊയ്തുഷ മാലാപ്പറമ്പിൽ, പി.വി ഷറഫുദ്ധീൻ തിരൂർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)