ജില്ലാ ലൈബ്രറി സർഗോത്സവത്തിൽ പരിയാപുരം നവയുഗ് വായനശാലയ്ക്ക് മികച്ച നേട്ടം.

ponnani channel
By -
0


തിരൂർ: മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ല ലൈബ്രറി സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ തിരൂർ താലൂക്കിന് വേണ്ടി പരിയാപുരം നവയുഗ് വായനശാല ബാലവേദി അംഗങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
നവയുഗിൻ്റെ നുഹ കെ.എം കഥാപ്രസംഗത്തിൽ ഒന്നാംസ്ഥാനവും കാവ്യാലാപനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഭിമന്യുശങ്കർ ചിത്രരചന പെൻസിലിലും, കാർട്ടൂൺ രചനയിലും ഒന്നാംസ്ഥാനവും, ആസ്വാദന കുറിപ്പിൽ ചഞ്ചല . പി ഒന്നാം സ്ഥാനവും, ഉപന്യാസരചനയിൽ അനന്യ .ടി. പി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തിരൂർ താലൂക്കിനു വേണ്ടി ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കിയ നവയുഗ് വായനശാല ബാലവേദി അംഗങ്ങളെ വായനശാല പ്രവർത്തകർ അഭിനന്ദിച്ചു. മുരളീധരൻ പി , വത്സല ടി, അയൂബ്ബ് വി. ഇ. എ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)