ടാക്സ് അടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവീസ് നടത്തിയ 130 ഓളം വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു

ponnani channel
By -
0
മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശ്രീ നസീർ പി എ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ടിപ്പർ ഉൾപ്പടെയുള്ള ചരക്കു വാഹനങ്ങൾ കേന്ദ്രകരിച്ചു മലപ്പുറം എൻഫോഴ്‌സ്‌മെന്റ് വിഭാഗം തിരൂർ. പൊന്നാനി. തിരുരങ്ങാടി, നിലമ്പുർ.പെരിന്തൽമണ്ണ,എറനാട്. സ്‌ക്വാഡുകൾ സംയുക്തമായി നടത്തിയ വ്യാപക പരിശോധയിൽ ടാക്സ് അടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവീസ് നടത്തിയ 130 ഓളം വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു. സ്കൂൾ ടൈമിൽ സർവീസ് നടത്തിയ ടിപ്പർ ലോറികൾക്കെതിരെയും ഇൻഷുറൻസ് ഇല്ലാതെ സർവീസ് നടത്തിയ 70 ഓളം വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു..കൂടാതെ അമിത ഭാരം കയറ്റി സർവീസ് നടത്തിയ ടിപ്പർ ഉടമയ്ക്കെക്കെതിരെ കേസ്സെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ 483 ഉടമകൾക്കെതിരെ കേസെടുക്കുകയും ഒൻപതുലക്ഷത്തി അറുപതതി നായിരം രൂപ( 9,60000)പിഴ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ . അരുൺ. അസൈൻ. പ്രമോദ് ശങ്കർ ബിനോയ്‌ കുമാർ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സലീഷ്, മനോഹരൻ. രാജേഷ്, അജീഷ്. അബ്ദുൽ കരീം. ഷൂജ. വിഷ്ണു വിജയ് അബിൻ ചാക്കോ, വിജീഷ് പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി . ചരക്ക് വാഹനങ്ങൾ കേന്ദ്രീകരിച്ച് ഈ ആഴ്ച മുഴുവൻ ജില്ലയിലാകെ പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശ്രീ നസിർ പി എ അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)