ബജറ്റിൽ താനൂരിന് കൈനിറയെ പദ്ധതികൾ

ponnani channel
By -
0

 താനൂർ: ബജറ്റിൽ താനൂർ നിയോജകമണ്ഡലത്തിന് കൈനിറയെ പദ്ധതികൾ. 23.5 കോടിയുടെ പദ്ധതികൾക്കാണ് ബജറ്റിൽ അംഗീകാരമായത്. നവകേരള സദസ്സിലൂടെ മണ്ഡലം ആവശ്യപ്പെട്ട പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭിച്ചു.

മണ്ഡലത്തിലെ മുഴുവൻ സർക്കാർ പ്രൈമറി വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാവും. സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാൻ ഏഴു കോടി രൂപ അനുവദിച്ചു. 
എടക്കടപ്പുറം ജിഎൽപിഎസ്, കോറാട് ജിഎൽപിഎസ്, പുതിയകടപ്പുറം നോർത്ത് ജിഎൽപിഎസ്, പൊന്മുണ്ടം സൗത്ത് ജിഎൽപിഎസ്, നിറമരുതൂർ ജിയുപിഎസ്, പറപ്പൂത്തടം ജിഎൽപിഎസ്, തലക്കടത്തൂർ ജിഎൽപിഎസ് എന്നീ സ്കൂളുകൾക്കാണ് ബജറ്റിൽ തുക അനുവദിച്ചത്.

നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാത്ത അങ്കണവാടികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. താനൂരിൻ്റെ വിദ്യാഭ്യാസമേഖലയ്ക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്.

ദേശീയ ജലപാതയായി ഉയർത്തുന്നതിന്‍റെ ഭാഗമായി കനോലി കനാൽ മാലിന്യമുക്തമാക്കി നവീകരിക്കുന്ന പ്രവൃത്തിക്കായി ഒരുകോടി രൂപ അംഗീകരിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജലഗതാഗതത്തോടൊപ്പം, ടൂറിസം സാധ്യതയും ഏറും.
കാട്ടിലങ്ങാടിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് എന്ന നിലയിൽ തയ്യാറാകുന്ന തയ്യാല റോഡ് - ദേവധാർ ബൈപ്പാസ്
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി രണ്ടു കോടി രൂപ കൂടി അനുവദിച്ചു. നേരത്തേ മൂന്ന് കോടി അനുവദിച്ചിരുന്നു. റോഡ് യാഥാർഥ്യമാകുന്നതോടെ കാട്ടിലങ്ങാടി മേഖല വലിയ വികസന പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിക്കുക.

താനൂർ നഗരസഭയിലും പൊന്മുണ്ടം, താനാളൂർ പഞ്ചായത്തുകളിലും ശ്മശാന നിർമ്മാണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചു.പൊന്മുണ്ടം പഞ്ചായത്തിൽ ഗ്രാമീണ കളിക്കളത്തിന് സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും രണ്ടു കോടി രൂപ അനുവദിച്ചു. പ്രദേശത്തെ കായികപ്രേമികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്.

പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ച് ബിഎംബിസി ചെയ്ത് നവീകരിക്കുന്നതിനായി രണ്ടു
രണ്ടു കോടി, വാഴക്കത്തെരു - മുഹ്‌യുദ്ദീൻ പള്ളി റോഡ് നവീകരിക്കാൻ രണ്ടുകോടി, തെയ്യാല - പുത്തൻപള്ളി റോഡ് നിർമ്മാണത്തിനായി രണ്ടു കോടി,ഇപ്പൂട്ടുങ്ങൽ - ചുങ്കം റോഡിനേയും എംഇടി റോഡിനേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം നിർമിക്കുന്നതിനായി രണ്ടു കോടി എന്നിവയും കാളാട്, പത്തമ്പാട് എന്നിവിടങ്ങളിൽ ഡ്രെയിനേജ് നിർമിക്കാൻ 50 ലക്ഷവും ബജറ്റിൽ പ്രഖ്യാപിച്ചു.
താനൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരണം, താനൂർ ഇൻഡസ്ട്രിയൽ പാർക്ക്, ഉമൈത്താനകത്ത് കുഞ്ഞിക്കാദർ സ്മാരക സാംസ്‌കാരിക കേന്ദ്രം, ചെമ്മലപ്പാറ -പൂരപ്പറമ്പ് പാലം നിർമാണം, ഉണ്യാൽ പാലം പുനർനിർമാണം, മോര്യകാപ്പ് പദ്ധതി, , ബദർപള്ളി - കളരിപ്പടി പാലം, താനൂർ മൃഗാശുപത്രി കെട്ടിടം, താനൂർ ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹയർസെക്കൻററി സ്കൂൾ ഓഡിറ്റോറിയം, താനൂർ സബ് ട്രഷറി ഓഫീസ്, മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതി ഫ്ലാറ്റ് നിർമാണം, എന്നിവയ്ക്കും ടോക്കൺ നൽകി ബജറ്റിൽ അംഗീകരിച്ചിട്ടുണ്ട്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)