തേഞ്ഞിപ്പലം : സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മദ്രസ പൊതുപരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സമസ്ത ഭാരവാഹികൾ അറിയിച്ചു. 16, 17 തീയതികളിൽ വിദേശരാജ്യങ്ങളിലും 17, 18, 19 തീയതികളിൽ ഇന്ത്യയിലുമാണ് പരീക്ഷ. ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 10,762 മദ്രസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി ജനറൽസ്ട്രീമിൽ 2,48,594 വിദ്യാർഥികളും സ്കൂൾ സ്ട്രീമിൽ 13,516 വിദ്യാർഥികളും പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്കൂൾ കലൻഡർ പ്രകാരമുള്ള പൊതുപരീക്ഷ വിദേശങ്ങളിൽ മാർച്ച് ഒന്ന്, രണ്ട് തീയതികളിലും ഇന്ത്യയിൽ രണ്ട്, മൂന്ന് തീയതികളിലുമാണ് നടക്കുക. ജനറൽ കലണ്ടർപ്രകാരം പൊതുപരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ ഹാൾടിക്കറ്റ് https://online.samastha.info/ സൈറ്റിൽ മദ്രസ ലോഗിൻചെയ്ത് പ്രിൻറ് എടുത്ത് സദർ മുഅല്ലിം സാക്ഷ്യപ്പെടുത്തി വിദ്യാർഥികൾക്ക് നൽകണമെന്ന് ജനറൽമാനേജർ അറിയിച്ചു.
സമസ്ത പൊതുപരീക്ഷ 16 മുതൽ 19 വരെ; ഒരുക്കങ്ങൾ പൂർത്തിയായി
By -
2/13/2024 07:18:00 PM0 minute read
0

Tags: