വള്ളത്തോള്‍ എ.യു.പി സ്‌കൂള്‍ മംഗലം വാര്‍ഷികം, യാത്രയയപ്പ്, അനുമോദനം2024 ഫെബ്രുവരി 29, മാര്‍ച്ച് 1, 2

ponnani channel
By -
0


 മലയാളത്തിന്റെ മഹത്വം വാനോളമുയര്‍ത്തി,മലയാള സാംസ്‌കാരിക രംഗത്ത് ഭാവി തലമുറക്ക് പ്രചോദനമേകിയ മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ നാമഥേയം കൊണ്ടാനുഗ്രഹീതമായ വിദ്യാലയം.
 1925 ല്‍ സ്ഥാപിതമായി കഴിഞ്ഞ 99 വര്‍ഷക്കാലമായി പുല്ലൂണി ദേശത്തെ കുരുന്നുകള്‍ക്കു അക്ഷരമധുരം പകര്‍ന്ന് തിരൂര്‍ സബ്ജില്ലയില്‍ യശസ്സുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയം.പാഠ്യപാഠ്യേതര മേഖലകളില്‍ സമാനതകളില്ലാതെ പ്രവര്‍ത്തിച്ച് നൂറാം വര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന മഹനീയ സ്ഥാപനത്തിന്റെ 99-ാം വാര്‍ഷിക സമ്മേളനവും വള്ളത്തോള്‍ എ യു പി സ്‌കൂളിന്റെ സമഗ്രമായ വികസനരംഗത്തും കായികരംഗത്തും സമഗ്രമായ പങ്കുവഹിച്ച് ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ.കെ ബാബുമാസ്റ്റര്‍ക്കുള്ള യാത്രയയപ്പും, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞുട്ടി അവര്‍കളുടെ അദ്ധ്യക്ഷതയില്‍ തവനൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ ഡോ.കെ.ശ്രീകുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.  
 ഫെബ്രുവരി 29, മാര്‍ച്ച് 1, 2 ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നു. നഴ്‌സറി കുരുന്നുകളുടെ വര്‍ണോത്സവം, എല്‍.പി, യു.പി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തിരൂരിന്റെ ആസ്ഥാന ചിത്രകാരന്‍ ശ്രീ ഷിബു വെട്ടത്തിന്റെ ചിത്രപ്രദര്‍ശനം, പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ ഫ്രെയിം വര്‍ക്ക് പ്രദര്‍ശനം, നൂറാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം, പി ടി എ, എം ടി എ അംഗങ്ങളുടെ കലാപരിപാടികള്‍, രാത്രി 7 മണിക്ക് പാലക്കാട് ഭൈരവി തിയ്യേറ്റേഴ്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കു ന്നതാണ്. എല്ലാ നല്ലവരായ നാട്ടുകാരെയും ഞങ്ങള്‍ 'സപര്യ' വാര്‍ഷികാഘോഷം നടക്കുന്ന വള്ളത്തോള്‍ എ യു പി സ്‌കൂള്‍ അങ്കണത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
 രമേശ് കെ.ടി (സ്വാഗത സംഘം ചെയര്‍മാന്‍), പ്രകാശ് കുമാര്‍ പറമ്പത്ത് (സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍), വി.വി വിശ്വനാഥന്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ടി.എന്‍ ഷാജി (ചെയര്‍മാന്‍ സാമ്പത്തികം), പ്രമോദ് കുമാര്‍.കെ (പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍), കെ.പി നസീബ് ( കണ്‍വീനര്‍ പബ്ലിസിറ്റി കമ്മിറ്റി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)