PSC ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.

ponnani channel
By -
0

പൊന്നാനി : കമ്യൂണിറ്റി യൂത്ത് സേവേയ്സ് ഫോറം(സി.വൈ.എസ്. എഫ് ) പൊന്നാനിയുടെ ആഭിമുഖ്യത്തിൽ SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് PSC ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
  മരക്കടവിലുള്ള സി വൈ എസ് എഫ് ഓഫീസിൽ നടന്ന പരിപാടിയിൽ എജ്യുക്കേഷൻ വിംഗ് കൺവീനർ യാസിർ അറഫാത്ത് സ്വാഗതം പറഞ്ഞു. ജോയിൻ സെക്രട്ടറി കുഞ്ഞൻ ബാവ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി വൈ എസ് എഫ് ചെയർമാൻ കരീമുള്ള മാസ്റ്റർ ഉൽഘാടനം നിർവഹിക്കുകയും കൾച്ചറൽ വിംഗ് കൺവീനർ വി. ഉസ്മാൻ, സെക്രട്ടറി PP കരീം ആശംസകളർപ്പിക്കുകയും ചെയ്തു. PSC മുഖേന ജോലിയിൽ പ്രവേശിച്ച സിറാജ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. Junior Chamber International (JCI) ട്രെയിനർ സുഭാഷ് നായർ വിഷയാവതരണവും ട്രഷറർ യു.അജ്സൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)