കോട്ടയ്ക്കൽ നഗരസഭയിലെ 2,14 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് രണ്ടാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വി.പി. നഷ്‌വ ശാഹിദ് (മുസ്‌ലിംലീഗ്), ഇടതുസ്വതന്ത്രയായി റുഖിയ റഹീം, എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി ഷാഹിദ മാടക്കൻ എന്നിവർ മത്സരരംഗത്തുണ്ട്.ഈസ്റ്റ് വില്ലൂർ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി അടാട്ടിൽ ഷഹാന ഷഹീർ (മുസ്‌ലിംലീഗ്), ഇടതുസ്വതന്ത്രയായി റഹീമ ഷെറിൻ എന്നിവരാണ് മത്സരിക്കുന്നത്.
23-നാണ് വോട്ടെണ്ണൽ. ലീഗിലെ വിഭാഗീയതയെത്തുടർന്ന് നഗരസഭാധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ അധ്യക്ഷപദവിക്കൊപ്പം നഗരസഭാംഗത്വവും രാജിവെച്ചതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ ഒഴിവുവന്നത്. കൗൺസിലിലെ തുടർച്ചയായ അസാന്നിധ്യംമൂലം ഷാഹില സജാസ് (ലീഗ്) അയോഗ്യത നേരിട്ടതോടെയാണ് ചൂണ്ട വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.രണ്ടിടത്തും ബി.ജെ.പി. മത്സരിക്കുന്നില്ല.