ഗണിത പഠനം ലളിതവും രസകരവുമാക്കി കോട്ട്. എ. എം. യു.പി സ്കൂൾ

ponnani channel
By -
0

യു.പി വിഭാഗം കുട്ടികളുടെ ഗണിതപഠന ശേഷി പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ് ആവിഷ്ക്കാർ അഭിയാൻ്റെ നേതൃത്വത്തിൽ സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠനശാക്തീകരണ പരിപാടിയായ മേന്മ ( MENMA- Mathematics Empowerment Programme for Nurturing Mathematical Capacities through Academic Master Plan)കോട്ട്. എ. എം. യു.പി സ്കൂളിൽ സംഘടിപ്പിച്ചു. 'അഭാജ്യ സംഖ്യകളുടെ ചരിത്രം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ അവതരണം, വായന കാർഡ് നിർമ്മാണം , ഗണിതവർക്ക് ഷീറ്റ്, ഗണിത നിഘണ്ടു, പ്രാർത്ഥന, ചോദ്യബാങ്ക്, തുടങ്ങിയ പഠനതന്ത്രങ്ങൾ മേന്മയുടെ ഭാഗമായി ഗണിത അസംബ്ലിയിൽ നടന്നു. പി.ടി.എ പ്രസിഡൻ്റ് അൻവർ പാറയിൽ ഗണിത മാഗസിൻ പ്രകാശനം ചെയ്തു. തുടർന്ന് , ഗണിത വഞ്ചിപ്പാട്ട്, ഗണിത ഓട്ടൻതുള്ളൽ, ഒപ്പന , ഫാഷൻഷോ , മാജിക് ഷോ, നൃത്തങ്ങൾ തുടങ്ങിയ ഗണിതോത്സവ പരിപാടികൾ നടത്തി. 
പ്രധാനധ്യാപിക കെ. സിന്ധു അദ്ധ്യക്ഷത വഹിച്ച പരിപാടി പി.ടി.എ പ്രസിഡൻ്റ് അൻവർ പാറയിൽ ഉദ്ഘാടനം ചെയ്തു. മേന്മ പ്രവർത്തന കോർഡിനേറ്റർ ഡെയ്സി. എം പദ്ധതി വിശദീകരണം നടത്തി. പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അലിയാസ് തറമ്മൽ ആശംസകളർപ്പിച്ചു. സീനിയർ അധ്യാപകൻ ATK രമേശൻ സ്വാഗതവും ഗണിത ക്ലബ്ബ് കൺവീനർ പി.എം മേഘ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)