എൻഫോഴ്‌സ് മെന്റ് നടത്തിയ വാഹന പരിശോധന. നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുത്തു.

ponnani channel
By -
0
ടൂറിസ്റ്റ് ക്യാബുകൾ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 
 മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ. പി എ നസീർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മലപ്പുറം എൻഫോഴ്സ്മെന്റ് വിങ്ങിലെ തിരുർ പൊന്നാനി,നിലമ്പുർ ഏറനാട്.തിരുരങ്ങാടി, പെരിന്തൽമണ്ണ താലൂക്കിലെ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡുകൾ നടത്തിയ വാഹന പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുത്തു.

   നികുതി വെട്ടിപ്പ് സംബന്ധിച്ച് സ്വകാര്യ ബസ്കളിലെ പരിശോധന തുടരുന്നു ഈ ആഴ്ചയിലെ പരിശോധനയിലും ദീർഘ കാലമായി നികുതി വെട്ടിച്ചോടുന്ന സ്വകാര്യബസുകൾ മോട്ടോർവാഹനവകുപ്പ് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു മലപ്പുറം പടപ്പറമ്പ് റൂട്ടിൽ ദീർഘകാലമായി നികുതി അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുക്കുകയും നികുതിയിനത്തിൽ 228908 രൂപ ഈടാക്കുകയും ചെയ്തു.
തിരൂർ തെയ്യാല റൂട്ടിലും, തിരൂർ കോഴിക്കോട് റൂട്ടിലും പെർമിറ്റില്ലാതെ സർവീസ് നടത്തിയ രണ്ട് പ്രൈവറ്റ് ബസുകൾ മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിൽ കേസെടുക്കുകയും സർവീസ് നിർത്തിക്കുകയും പിഴയീടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു 
     

  മോട്ടോർ ക്യാബ്കളിലും, കോൺട്രാക്ട് കാര്യേജ് ബസ് കളിലും നടത്തിയ പരിശോധന കളിൽ ഫിറ്റ്നസ് ഇല്ലാത്ത 8വാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാത്ത 12 വാഹനങ്ങൾ, നികുതി അടക്കാത്ത 21 വാഹനങ്ങൾ, പെർമിറ്റ്‌ ഇല്ലാതെ സർവീസ് നടത്തിയ 5 വാഹനങ്ങൾ തുടങ്ങിയ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി 186000 രൂപ പിഴ ഈടാക്കി.
 മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ രണ്ടു കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു  തിരൂർ, തിരൂരങ്ങാടി, എറണാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി താലൂക്കുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ . അരുൺ. അസൈനാർ.പ്രമോദ് ശങ്കർ,ബിനോയ്‌ കുമാർ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സലീഷ്,മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുൽ കരീം,ഷൂജ മാട്ടട,വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്,പ്രേംകുമാർ, മനോഹരൻ എന്നിവർ നേതൃത്വം നൽകി.
സ്റ്റേജ് കാര്യേജ് നികുതി വെട്ടിച്ചും പെർമിട്ടില്ലാതെയും സർവീസ് നടത്തുന്ന ബസ്സുടമകൾക്കെതിരെയും ബസ്സിൽ യാത്ര ചെയ്യുന്നവരുടെ ജീവന് ഭീഷണിയായി നിരത്തുകളിൽ മത്സരയോട്ടം നടത്തുന്ന ബസ് ഡ്രൈവർമാർക്കെതിരെയും വരും ദിവസങ്ങളിൽ കർശന നടപടിയു ണ്ടാവുമെന്ന് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ  പി എ നസീർ അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)