തിരൂർ സബ് ജയിലിൽ പോക്സോ കേസിലെ പ്രതി മരിച്ചു

ponnani channel
By -
0


 തിരൂർ : സബ് ജയിലിൽ പോക്സോ കേസിലെ പ്രതി മരിച്ചു. ആതവനാട് ചന്ദനക്കാവ് കോട്ടയിൽ അലവിയുടെ മകൻ അബ്ദുൾ റഷീദ് (44) ആണ് ഇന്നലെ രാത്രി 8 മണി ഓടെ തിരൂർ സബ് ജയിലിൽ മരിച്ചത്. ഇന്നലെ പകൽ സമയത്ത് റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ

രാത്രി 8 മണിയോടെ ഛർദ്ദിയും നെഞ്ച് വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് വീണ്ടും ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.      സ്വകാര്യ ബസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചതിന്റെ പേരിൽ പൊലിസ് അറസ്റ്റ് ചെയ്ത അബ്ദുൾ റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാൻഡ് ചെയ്ത്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)