തിരൂർ മുനിസിപ്പൽ സ്റ്റേഡിയം നവീകരണ പ്രവർത്തനം ഉടൻ നടത്തണമെന്ന് മോണിംഗ് സ്റ്റാർ

ponnani channel
By -
0 minute read
0
തിരൂർ മുനിസിപ്പൽ സ്റ്റേഡിയം നവീകരണ പ്രവർത്തനം ഉടൻ നടത്തണമെന്ന് മോണിംഗ് സ്റ്റാർ തിരൂർ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുഖ്യരക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി സ്വാഗതം പറഞ്ഞു. ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ, ശരീഫ് മുണ്ടേക്കാട്, ഷഹീർ ബാബു, സിയാദ് വെൽക്കം, കെ എം നൗഫൽ, സജയ് മാസ്റ്റർ, ഫാറൂഖ് റഹ്മാൻ, ആസിഫ്, ഷറഫു ഐസിബി, സുനിൽകുമാർ, നൗഷാദ് മുണ്ടത്തോട്, ഷാഫി ആലത്തൂർ, അസീസ് ഒമേഗ, റഊഫ്, അക്ബർ, സുലൈമാൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. മോണിംഗ് സ്റ്റാർ തിരൂർ വർക്കിംഗ് സെക്രട്ടറിയായി റെയിൻബോ റഷീദിനെ തിരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി വിജേഷ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)