ഗുരു കർമ്മം

ponnani channel
By -
0
കഴിഞ്ഞ ദിവസമാണ് ക്യാമറ ബാഗുമായി ഒരു ചെറുപ്പക്കാരൻ സ്റ്റുഡിയോയിലേക്ക് കയറി വരുന്നത്. എന്തെങ്കിലും ക്യാമറ സംശയം തീർക്കാനാണെന്നാണ് ആദ്യം കരുതിയത്. പുതിയ ക്യാമറയുമായി ഒരു സോഷ്യൽ മീഡിയ തുടങ്ങുവാൻ പോവുകയാണ് കക്ഷി. അതിൽ തൻ്റെ റോളെന്ത് എന്ന് ശങ്കിച്ചു. ചെറുപ്പക്കാരൻ ആവശ്യം തുറന്നു. കേട്ടറിഞ്ഞിട്ടുണ്ട് , ജില്ലയിലെ തന്നെ ആദ്യ വീഡിയോഗ്രാഫറാണെന്ന് , ആ അനുഗ്രഹം ചൊരിഞ്ഞുകിട്ടണം. ക്യാമായൊന്ന് കൈമാറി തൻ്റെ പ്രവൃത്തിക്ക് തുടക്കം കുറിച്ചു തരണം എന്നാണ് അഭ്യർത്ഥന .തുടക്കത്തിലൊന്ന് മടിച്ചെങ്കിലും ഛേദമില്ലാത്ത ആഗ്രഹം നിർവ്വഹിച്ചു കൊടുത്തു. ചെറുപ്പക്കാരനും ഹാപ്പി .. സംസ്കൃതത്തിലെ 'ഗു ' 'രു ' എന്ന അക്ഷരങ്ങളിൽ നിന്നാണ് 'ഗുരു' എന്ന പവിത്രമായ വാക്കുണ്ടാകുന്നത്. ' ഗു ' എന്നാൽ അജ്ഞാന രൂപത്തിലുള്ള അന്ധകാരം . 'രു ' എന്നാൽ ജ്ഞാനരൂപിയായ പ്രകാശം പരത്തുന്നവൻ .ഗുരു എന്നാൽ അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് , ജ്ഞാനരൂപിയായ പ്രകാശം പടർത്തുന്നവൻ. ഏഴയലത്തില്ലെന്നറിയാമായിരുന്നിട്ടും, ആഗ്രഹ നിവൃത്തി നടപ്പിലാക്കി. ക്യാമറക്കണ്ണുകൾ ഒളിമറയില്ലാത്ത സത്യമാണ്. അയാൾ സത്യത്തിൻ്റെ പ്രകാശം പരത്തട്ടെ ... ( ബഷീർ വീഡിയോ വ്യൂ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)