ബൈത്തുസ്സകാത്ത് കേരള സകാത്ത് സെമിനാർ തിരൂരിൽ (2024 ഫെബ്രുവരി 23 വെള്ളിയാഴ്‌ച)

ponnani channel
By -
0
തിരൂർ : കഴിഞ്ഞ 23 വർഷമായി സംഘടിത സകാത്ത് സംഭരണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബൈത്തുസ്സകാത്ത് കേരള. വീട് നിർമാണം, സ്വയം തൊഴിൽ, രോഗ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്, കടക്കെണിയിൽ കുടുങ്ങിയവരെ സഹായിക്കൽ, കുടിവെള്ള പദ്ധതി, നിത്യവൃത്തിക്ക് വഴിയില്ലാത്തവർക്ക് പ്രതിമാസ പെൻഷൻ, തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സകാത്ത് ചെലവഴിക്കുന്നത്, സകാത്തിൻ്റെയും സംഘടിത സകാത്തിൻ്റെയും പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുക, ബൈത്തുസ്സകാത്ത് കേരളയെ കേരളത്തിൻ്റെ പൊതു സകാത്ത് സംരംഭമായി വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ പ്രചാരണങ്ങൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' എന്ന തലക്കെട്ടിൽ സകാത്ത് കാമ്പയിൻ സംഘടിപ്പിക്കുന്നു.

കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സകാത്ത് സെമിനാർ ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് തിരൂർ സംഗമം റെസിഡൻസി ഹാളിൽ നടക്കും. പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ് ലാമി കേന്ദ്ര ശൂറ അംഗം എം.ഐ അബ്ദുൽ അസീസ്, ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്, ജമാഅത്തെ ഇസ് ലാമി ഹിന്ദ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള, സമീർ കാളികാവ്, സി.പി ഹബീബ് റഹ്മാൻ, എന്നിവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ

1. എം.സി നസീർ (ജില്ല വൈസ് പ്രസിഡൻ്റ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, മലപ്പുറം)

2. ഡോ. അബ്ദുന്നാസർ കുരിക്കൾ (ജില്ലാ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, മലപ്പുറം)

3. ഹംസ ഉമരി (പ്രോഗ്രാം കൺവീനർ)

4. അബുബക്കർ വി.കെ (തലക്കാട് ഏരിയാ പ്രസിഡൻ്റ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മലപ്പുറം)

5. അബ്ദുൽ റഷീദ് (ആലത്തിയൂർ ഏരിയാ പ്രസിഡൻ്റ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, മലപ്പുറം). 6 - കെ. അബ്ദു റഹീം (ജില്ല കോർഡിനേറ്റർ , ബൈത്തുസ്സക്കാത്ത്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)