പൊന്നാനി: കഴിഞ്ഞ ദിവസം രാത്രി 10.45 നാണ് നരിപ്പറമ്പ് ജംങ്ങ്ഷനില്‍ വെച്ച് ആലുവയില്‍ നിന്ന് വേങ്ങരയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു കുസാറ്റിലെ പ്രൊഫസര്‍മാരായ ദമ്പതികള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായത് യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഉരസിയെന്ന് പറഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് ഡ്രൈവര്‍ സീറ്റിലിരുന്ന നൗഫലിനെ മര്‍ദ്ദിക്കുകയായിരുന്നു , മര്‍ദ്ദനത്തില്‍ നൗഫലിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട് , ഭാര്യ ഷബര്‍ ബാനുവും രണ്ട് മക്കളും കാറില്‍ ഉണ്ടായിരുന്നു, വഴിയെ വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടിച്ച് നിര്‍ത്തി പോലീസ് കണ്ട്രോള് റൂമിലേക്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനിയില്‍ പോലീസ് എത്തി ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് , അനീഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു
കാറില്‍ സഞ്ചരിച്ചിരുന്ന അദ്ധ്യാപകര്‍ക്ക് നേരെ മദ്യ ലഹരിയിലായിരുന്ന യുവാക്കളുടെ മര്‍ദ്ദനം
By -
2/23/2024 02:33:00 AM
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍