മധുരമില്ലാ ചായക്ക്ജീവിത മധുരമേറെ" ജെ.സി.ഐ ആരോഗ്യ ക്യാമ്പയിന് തുടക്കമായി

ponnani channel
By -
0
ഇനി കുടിക്കാം മധുരമില്ലാത്ത ചായ,ജീവിതശൈലി രോഗത്തോട് വിട


തിരൂർ:ജീവിതശൈലി രോഗപ്രതിരോധത്തിൻ്റെ ഭാഗമായി ജെ.സി.ഐ തിരൂരിൻ്റെ 'മധുരമില്ലാത്ത ചായക്ക് ജീവിതമധുരമേറെ' ക്യാമ്പയിന് തുടക്കമായി.ജെ.സി.ഐ തിരൂരിൻ്റെ 40-ാം വാർഷികാഘോഷത്തിൽ പ്രഖ്യാപിച്ച പ്രൊജക്റ്റ് തുളസിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ കലക്ടർ വി.ആർ.വിനോദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ആരോഗ്യ സന്ദേശത്തിൻ്റെ പ്രചാരണം കൂടിയാണ് പദ്ധതിയിലൂടെ നടപ്പിലാകുന്നത്.പഞ്ചസാര,ഉപ്പ്,ഓയിൽ എന്നിവ പരമാവധി കുറച്ചു കൊണ്ടുള്ള ഭക്ഷണം ശീലമാക്കി ആരോഗ്യം സംരക്ഷിക്കുക എന്നതാണ് മുദ്രാവാക്യം.അനിയന്ത്രിതമായ ഭക്ഷണരീതിയിലൂടെ ജില്ലയിൽ കിഡ്നി രോഗികളുടെ എണ്ണം കൂടി വരികയാണ്.കൂടുതൽ ഡയാലിസിസ് സെന്ററുകൾക്ക് വേണ്ടി പരിശ്രമിക്കുന്നതിന് പകരം പഞ്ചസാര ഉപയോഗം കുറക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനാകും.ജില്ലയിൽ മാർച്ച് ഒന്നു മുതൽ സർക്കാർ പരിപാടികളിൽ മധുരമില്ലാത്ത ചായ ലഭ്യമാക്കുമെന്ന് കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.ഹോട്ടലുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

ജെ.സി.ഐ തിരൂർ വിവിധ പൊതുകേന്ദ്രങ്ങളിൽ മധുരമില്ലാ ചായ ക്യാമ്പയിൻ സംഘടിപ്പിക്കും.തിരൂർ സിവിൽ സ്റ്റേഷന് സമീപത്തുള്ള അക്ഷയ സെൻ്റർ പരിസരത്ത് നടന്ന ക്യാമ്പയിൻ തിരൂർ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഇ.കെ.ജീവരാജ് ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് അധ്യക്ഷത വഹിച്ചു.അഡ്വ.ജംഷാദ് കൈനിക്കര,ഹനീഫ്ബാബു തിരൂർ,അഷറഫ് ചേലാടൻ,ഡോ.ജൗഹർ കാരാട്ട്,അൻവർ കൂട്ടായി,കെ.അബ്ദുൽസെലീം,സി.കെ.ജെർഷാദ്,അസീസ് മാവുംകുന്ന്,മൻസൂർ പുല്ലൂണി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)