പൊന്നാനിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

ponnani channel
By -
0

 പൊന്നാനിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ല. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന പാര്‍ട്ടിയല്ല സിപി ഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.


പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും വിജയിക്കുകയാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായിട്ടുണ്ട്. മലപ്പുറത്ത് സിപിഐഎമ്മിനായി വി വസീഫ് മത്സരിക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)