താനൂര്‍ ആഴകടലില്‍ മത്സ്യബന്ധന ബോട്ട്‌ അപകടത്തില്‍പ്പെട്ടു.

ponnani channel
By -
0

താനൂര്‍ : എഞ്ചിന്‍ കേട്‌ വന്നതിനെ തുടര്‍ന്ന്‌ ആഴക്കടലില്‍ അപകടത്തില്‍പെട്ട മത്സ്യ ബന്ധന ബോട്ട്‌ കരയില്‍ എത്തിച്ചു. താനൂര്‍ ഹാര്‍ബറില്‍ പടിഞ്ഞാറുവശം 22 നോട്ടിക്കല്‍ മൈല്‍ ദുരത്ത്‌ ബോട്ട്‌ അപകടാവസ്‌ഥയിലുള്ള വിവരം പൊന്നാനി ഫിഷറീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ആര്‍. രജേഷിന്‌ വിവരം ലഭിച്ചു. 
മറൈന്‍ എന്‍ഫോസ്‌മെന്റ്‌ പോലീസ്‌ ശരണ്‍ കുമാറിന്റെയും ഫിഷറീസിന്റെയും നേതൃത്വത്തിലുള്ള സംഘം 10 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാദൗത്യം നടത്തി ബോട്ടും 11 മത്സ്യ തൊഴിലാളികളെയും സുരക്ഷിതമായി താനൂര്‍ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു
. ഫിഷറീസ്‌ റസ്‌ക്യൂ ഗാര്‍ഡ്‌ സവാദ്‌ ഗ്രൗണ്ട്‌ റെസ്‌ക്യൂ നാസര്‍, സ്രാങ്ക്‌ റാസിക്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. കരുനാഗപള്ളിയിലെ അമ്മേ നാരായണ എന്ന മത്സ്യബന്ധന ബോട്ടാണ്‌ അപകടത്തില്‍പെട്ടത്‌.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)