ടോയ്ലറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന

ponnani channel
By -
0
താനാളൂർ: അരീക്കാട് നിരപ്പിൽ  സഫീർ പറമ്മൽ എന്നയാളുടെ മകനായ മുഹമ്മദ് സിനാൻ  വീട്ടിലെ ടോയിലെറ്റിൽ വീണ് കാല് കുടുങ്ങിയ അവസ്ഥയിൽ അപകടത്തിൽ പെട്ടത്. അപകട വിവരം ലഭിച്ച് സംഭവ സ്ഥലത്തെത്തിയ തിരൂർ അഗ്നി രക്ഷാ സേന ഡിമോളിഷിംഗ് ഹാമ്മർ ഉപയോഗിച്ച് ശ്രദ്ധയോടെ അപകടത്തിൽ പെട്ട കുട്ടിക്ക് മറ്റ്പരിക്കുകളൊന്നുംപറ്റാതെസുരക്ഷിതമായിരക്ഷപ്പെടുത്തുകയായിരുന്നു

. തിരൂർ ഫയർ & റസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ.വി.പി.ഗിരീശൻ്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ ശ്രീ.വി .സി .രഘുരാജ്, ശ്രീ.കെ.നസീർ, ശ്രീ.പി.അഖിലേഷ് ,എഫ് ആർ ഒ (ഡി ) കെ. നിജീഷ്, ഹോം ഗാർഡുമാരായ ശ്രീ.പി.സുധീർ, ശ്രീ.സുരേശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)