കുറ്റിപ്പുറം ബസ്റ്റാന്റ് ഷോപ്പിംങ് കോംപ്ളക്സ് പദ്ധതി നിര്‍ത്തി വെച്ചു

ponnani channel
By -
1 minute read
0

കുറ്റിപ്പുറം: നിലവില്‍ കൊട്ടിയാഘോഷിച്ച ടൗണ്‍ ബസ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ളക്സ് പദ്ധതി നിര്‍ത്തി വെച്ചു. പുതിയ ബജറ്റിലെ ബസ്റ്റാന്റ് നിര്‍മാണ പദ്ധതിക്ക് ഭരണ സമിതിയുടെ അംഗീകാരം വീണ്ടും ലഭിക്കണം. ടൗണ്‍ ബസ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ളക്സ് പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കാന്‍ 2022-23 ബജറ്റില്‍ വകയിരുത്തിയ ഏഴ് ലക്ഷം രൂപ ഡി.പി.ആര്‍.തയ്യാറാക്കുന്ന ഊരാളുങ്കല്‍ കമ്പനിക്ക് ആ സാമ്പത്തിക വര്‍ഷം ഭരണസമിതി നല്‍കിയിരുന്നി ല്ല.ഭരണസമിതിയുടെ വിവിധ അഭിപ്രായങ്ങള്‍ മൂലം യഥാസമയം ഡി.പി.ആര്‍.തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഊരാളുങ്കലിന് ഫണ്ട് നല്‍കാതിരുന്നത്.    എന്നാല്‍ പ്രസ്തുത ഫണ്ട് 2023-24 ബജറ്റില്‍ സ്പില്‍ ഓവര്‍ ആയി കാണിക്കാത്തതുകൊണ്ട് പ്രസ്തുത ഫണ്ട് നഷ്ടമാവുകയും ചെയ്തു.



ഇതിനെ തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഡി.പി.ആര്‍.നിര്‍മാണത്തിലേക്ക് കടക്കുകയും ചെയ്ത ഊരാളുങ്കലിന് ഡി.പി.ആര്‍. നല്‍കിയാല്‍ പണം നല്‍കാന്‍ ഭരണസമിതിക്ക് കഴിയാത്ത അവസ്ഥയായി. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഭരണസമിതി യോഗം ബസ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ളക്സ് പദ്ധതി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു.

ബജറ്റ് അവതരണത്തിനു ശേം വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ ഊരാളുങ്കലിന് ഫണ്ട് നല്‍കാത്തത് സംബന്ധിച്ച് ചില അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് പദ്ധതി നിര്‍ത്തി വെച്ച വിവരം തന്നെ പല അംഗങ്ങളും അറിയുന്നത്. 

ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ബസ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ളക്സ് നിര്‍മാണം അനന്തമായി നീളുന്നതിനെതിരെ പഞ്ചായത്ത്‌ ഭരണാസമിതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)