പൊലിസ് കസ്റ്റഡിയിലുളള വാഹനങ്ങള്‍ കത്തി നശിച്ചു.

ponnani channel
By -
0 minute read
0
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് പൊലിസ് കസ്റ്റഡിയിലുളള വാഹനങ്ങള്‍ കത്തി നശിച്ചു.കനത്ത ചൂടിനെ തുടര്‍ന്നാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപടര്‍ന്നത്. വിവിധഘട്ടങ്ങളിലായി കുറ്റിപ്പുറം പൊലിസ് പിടിച്ചെടുത്ത വാഹനങ്ങളാണ് അഗ്നിനാളം വിഴുങ്ങിയത്.


തിരൂര്‍, പൊന്നാനി, എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്.നീണ്ട ഇടവേളക്ക് ശേഷമാണ് കുറ്റിപ്പുറത്ത് തൊണ്ടി വാഹനങ്ങള്‍ക്ക് തീ പിടിച്ചത്.കത്തി നശിച്ചവയില്‍ ഏറെയും മണല്‍ കടത്ത് വാഹനങ്ങളാണ്. മിനി ലോറി ,ഓട്ടോറിക്ഷ , ഒംമ്‌നിവാന്‍, മിനി പിക്കപ്പ് ,ജീപ്പ് എന്നിവയാണ് കത്തി നശിച്ചത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)