യുവാവ് ട്രൈയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

ponnani channel
By -
0 minute read
0

 പാലക്കാട്‌ തൃത്താല  പള്ളിപുറം കരിയണ്ണൂരിൽ യുവാവ് ട്രൈയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം 4 സെൻറ് കോളനിയിലെ അനിൽ കുമാറാണ് മരിച്ചത് 29 വയസ്സുണ്ട് . കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലെ യാത്രക്കാരനായിരുന്നു മരിച്ച അനിൽകുമാർ. അനിൽകുമാറിൻ്റെ കൂടെ ഒരു സുഹൃത്തും യാത്ര ചെയ്തിരുന്നു. തൃത്താല പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)