മാവും കുന്ന് കുന്നത്ത് പറമ്പ് റോഡ് കുറുക്കോളി മൊയ്തീൻ എംഎൽ ഉദ്ഘാടനംചെയ്തു

ponnani channel
By -
0
തിരൂർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മാവും കുന്ന് കുന്നത്ത് പറമ്പ് റോഡ് കുറുക്കോളി മൊയ്തീൻ എംഎൽ ഉദ്ഘാടനംചെയ്തു.പതിനേഴാം വാർഡിൽ വർഷങ്ങളായി ഇടവഴിയായി കിടക്കാൻ വിധിക്കപ്പെട്ട് യാത്ര ദുരിതം അനുഭവിച്ചിരുന്ന കുന്നത്ത് പറമ്പ് ഫുട്പാത്ത് റോഡ് ആക്കി മാറ്റിയതോടെ 25 കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യഥാർത്ഥമായത്. നാടിന്റെ ഉത്സവമായാണ് വാർഡ് നിവാസികൾ ഉദ്ഘാടന പരിപാടി ഏറ്റെടുത്തത് . വാർഡ് കൗൺസിലർ കെപി അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം മാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മിർഷാദ് പാറയിൽ , ബാവ ചമ്പ്ര, ഷാഹുൽ കോരങ്ങത്ത്,എന്നിവരും, വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധിച്ചുകൊണ്ട് അസീസ് മാവുംകുന്ന്, മമ്മുക്കുട്ടി മാങ്ങാട്ടിറി,നൗഫൽ ബാബു, സലാം കിഴക്കാൻ കുന്നത്ത്, പൂന്തല, കെ പി ഷംസുദ്ദീൻ, സിറാജ് മങ്ങാട്ടിൽ, ഗുലാംമുഹമ്മദ്‌ കെ പി,റഷീദ് കീഴടത്തിൽ, ശരീഫ് പൂന്തല, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)