കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി കൈത്താങ്ങ് പദ്ധതി പ്രകാരം ഏലംകുളം അയല്‍ക്കൂട്ടത്തില്‍ നിന്നും ശേഖരിച്ച തുക സി.ഡി.എസ് അംഗത്തിന് കൈമാറി. ഒന്നാം വാര്‍ഡ് സി.ഡി.എസ് അംഗം സരോജിനിക്കാണ് വീട് നിര്‍മാണത്തിലേക്ക് 50,000 രൂപ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് കൈമാറിയത്. ഏലംകുളം സി.ഡി.എസ് സുനിത, എ.ഡി.എസുമാര്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സന്നിഹിതരായി. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ഏകീകൃതമാക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അര്‍ഹരായിട്ടുള്ള പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൈത്താങ്ങിന് തുടക്കം കുറിച്ചത്.
കൈത്താങ്ങ്’ പദ്ധതി: വീട് നിര്‍മാണത്തിന് ഫണ്ട് കൈമാറി
By -
2/16/2024 04:15:00 AM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍