ഗ്യാൻവാപി: പ്രതിഷേധ പ്രകടനം നടത്തി

ponnani channel
By -
0 minute read
0
ഗ്യാൻവാപി: പ്രതിഷേധ പ്രകടനം നടത്തി
പൊന്നാനി: ഗ്യാൻവാപി മസ്ജിദിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയ സംഘ് പരിവാർ നടപടിയിൽ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പൊന്നാനി ഏരിയ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. ബാബരി മസ്ജിദിന് പിറകെ ഗ്യൻവാപിമസ്ജിദും പിടിച്ചെടുത്ത് മതേതരത്വ ജനാധിപത്യ മൂല്യങ്ങൾക്ക് ഇല്ലാതാക്കുന്ന സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനം കെ.കെ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വണ്ടിപേട്ടയിൽ സമാപിച്ചു. പ്രകടനത്തിന് പി അബ്ദുസ്സലാം, കെ. പി ബഷീർ, പി.കെ അബ്ദുൽ അസീസ്, ആർ.വി അഷ്റഫ്, നാസർ ബാബു, നാഫി, ഇ.വി ഹനീഫ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)