കുറ്റിപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്ക്

ponnani channel
By -
0

കുറ്റിപ്പുറം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്ക്. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ഇന്ന് രാത്രി 11 മണിയോടെയാണ് അപകടം.

 തൃശൂരിൽ നിന്നും പ്ലാസ്റ്റിക് പൈപ്പുമായി തിരൂർ ഭാഗത്തേക്ക് പോകുന്ന  ലോറിയും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികൻ തൃശൂർ സ്വദേശിയാണ്. തലക്കും കൈക്കും  പരുക്കേറ്റ ഇയാളെ   കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)