മികച്ച പോലീസ് സ്റ്റേഷനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി കുറ്റിപ്പുറം പോലീസ്

ponnani channel
By -
0 minute read
0
രാജ്യത്തെ മികച്ച പോലിസ് സ്‌റ്റേഷനായി തെരെഞ്ഞടുക്കപ്പെട്ട കുറ്റിപ്പുറം പോലിസിനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കുറ്റിപ്പുറം സി.ഐ ഒ.പത്മരാജന്‍ തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ മുന്‍മന്ത്രി ആന്റണി രാജു,മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.രാജ്യത്തെ മികച്ച പത്ത് പോലിസ് സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനം കുറ്റിപ്പുറത്തിനാണ്. കേരളത്തില്‍ ഒന്നാം സ്ഥാനവും കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന് തന്നെയാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)