മുതിർന്ന മാധ്യമ പ്രവർത്തകനും തിരൂർ പ്രസ് ക്ലബ്ബ് അംഗവുമായിരുന്ന ഇ സാദിഖലിയെ തിരൂർ പ്രസ് ക്ലബ്ബിൻ്റ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ യോഗം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻറ് പി കെ രതീഷ് അധ്യക്ഷനായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
അഡ്വ. യു സൈനുദീൻ, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡൻറ്
വി കെ റഷീദ്,
പുത്തൻവീട്ടിൽ ബഷീർ,
കെ പി ഒ റഹ്മത്തുള്ള, കെ എം.ഹനീഫ,
രാഹുൽപുത്തൂരത്ത്,
റാസിഖ്, മണമ്മൽ ഉദയേഷ്,
പ്രമോദ് മാക്കോത്ത്,
സെമീർ പൊന്നാനി, ജിതിൻ എന്നിവർ സംസാരിച്ചു.പാറയിൽ ഫസലു
വിനോദ് തലപ്പള്ളി സ്വാഗതവും റഷീദ് തലക്കടത്തൂർ നന്ദിയും പറഞ്ഞു