കേരളത്തിൽ മരുന്ന് വ്യാപാര വിതരണ രംഗത്തെ ഏക സംഘടനയായ ആൾ കേരള കെമിസ്ട് ആൻ്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ അതിൻറെ 50 വാർഷികം

ponnani channel
By -
0

 കേരളത്തിൽ മരുന്ന് വ്യാപാര വിതരണ രംഗത്തെ ഏക സംഘടനയായ ആൾ കേരള കെമിസ്ട് ആൻ്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ അതിൻറെ 50 വാർഷികം ഈ വർഷം സംസ്ഥാനത്താകെ വിപുലമായ പരിപാടികളുടെ ആഘോഷിക്കുകയാണ്. അതിൻറെ ഭാഗമായി മലപ്പുറം ജില്ലയും മാർച്ച് രണ്ടാം തീയതി തിരൂർ തുഞ്ചൻപറമ്പിൽ (സോണിനഗർ) വച്ച് അമ്പതാം വാർഷിക ആഘോഷവും മലപ്പുറം ജില്ലയുടെ വാർഷിക ജനറൽബോഡിയും നടത്തപ്പെടുകയാണ് ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ മേഖല ഇന്ന് അതിജീവനത്തിനു വേണ്ടി പോരാട്ടത്തിലാണ് . ആഗോളകുത്തകകളുടെ ഈ മേഖലയിലേക്കുള്ള കടന്നുകയറ്റവും ജിഎസ്ടി വകുപ്പിൽ നിന്നും ഐടി വകുപ്പിൽ നിന്നുമുള്ള കടുത്ത നടപടികളും ഈ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഓൺലൈൻ മരുന്ന് വ്യാപാരവും ഡിസ്കൗണ്ട് ഷോപ്പുകളുടെ ആധിക്യവും ഇന്ന് പരമ്പരാഗതമായി തൊഴിലെടുക്കുന്ന ഈ മേഖലയിലെ ഉടമകളും തൊഴിലാളികളുമടക്കം അതിജീവനത്തിനായി പോരാടി കൊണ്ടിരിക്കുകയാണ് . ഒരു ലക്ഷത്തിൽ പരം കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംഘടന അതിൻറെ അമ്പതാം വാർഷികവും ജില്ലാ ജനറൽ ബോഡിയും ആഘോഷിക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ 20,000 ത്തോളം മെമ്പർമാരും മലപ്പുറം ജില്ലയിൽ ആയിരത്തിനു മുകളിൽ മെമ്പർമാരും ഉള്ള ഒരു സംഘടനയാണ് ആൾ കേരള കെമിസ്ട്രാക്കിസ്റ്റ് ആൻ്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ . ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട ഹജ്ജ് വക്കഫ് കായിക വകുപ്പ് മന്ത്രി ശ്രീ. അബ്ദുറഹ്മാൻ ആണ്. കൂടാതെ തിരൂർ എംഎൽഎ ശ്രീ. കുറുക്കോളി മൊയ്തീൻ , തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. എ.പി. നസീമ, തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ രാമൻകുട്ടി പാങ്ങാട്ട്, സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് മോഹനൻ , സംസ്ഥാന സെക്രട്ടറി ജയരാജ്, സംസ്ഥാന ട്രഷറർ അൻവർ, അസിസ്റ്റൻറ് കൺട്രോളർ ഷാജി വർഗീസ് തുടങ്ങി ജില്ലയിലെ സമുന്നത നേതാക്കൾ അടക്കമുള്ളവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.  

ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളുടെയും സഹായ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
ജില്ലാ പ്രസിഡൻ്റ് രാജൻ പൂവാടി, സെക്രട്ടറി മുഹമ്മദാലി, ട്രഷറർ മജീദ്, വൈസ് പ്രസിഡൻ്റ് ജയപാൽ എം.കെ, ജോയിൻ്റ് സെക്രട്ടറി KC ഇബ്രാഹിം കുട്ടി ,യൂണിറ്റ് പ്രസിഡൻ്റ് ഗഫൂർ, സെക്രട്ടറി അനിൽകുമാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)