നാലാം ക്ലാസ്സുകാരൻ കിണറിൽ വീണ് മരിച്ചു

ponnani channel
By -
0


കുറ്റിപ്പുറം : കൊളത്തോൾ ഉരോത്ത് പള്ളിയാലിൽ നാലാം ക്ലാസ്സുക്കാരൻ കിണറിൽ വീണ് മരിച്ചു.വലാരതൊടി അമീറിന്റെ മകൻ മുബഷിർ (8) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥി കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 07.30 ഓടെ വിദ്യാർത്ഥിയെ കിണറിൽ വീണ നിലയിൽ കണ്ടെത്തിയത്. കൊളത്തോൾ എ എം എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി യാണ്.  ഉമ്മ: സീനത്ത്. സഹോദരങ്ങൾ: നിഹാല ജെബിൻ, ഫാത്തിമ സഫ, മുഹമ്മദ് മുബാറക്ക്.  മൃതദേഹം കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)