താനാളൂരിൽ ചൂണ്ടയിടൽ ചലഞ്ച് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സൽമത്ത് ചൂണ്ട ഇട്ട് മീൻ പിടിച്ച് ഉദ്ഘാടനം നിർവഹിച്ചു.

ponnani channel
By -
0


താനൂർ:താനാളൂർ സെഞ്ച്വറി - നന്മ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണാർത്ഥം താനാളൂരിൽ ചൂണ്ടയിടൽ ചലഞ്ച് സംഘടിപ്പിച്ചു     സെഞ്ച്വറി ബോയ്സ് താനാളൂർ പറേ കുളത്തിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പിൻ്റെ ഭാഗമായാണ് ചലഞ്ച് നടന്നത്.    ചൂണ്ടയിടൽ ചലഞ്ച് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സൽമത്ത് ചൂണ്ട ഇട്ട് മീൻ പിടിച്ച്  ഉദ്ഘാടനം നിർവഹിച്ചു.   ജില്ലാപഞ്ചായത്തംഗം വി.കെ.എം.ഷാഫി , താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.അബ്ദുറസാഖ്, നന്മ ട്രസ്റ്റ് ചെയർമാൻ കുന്നത്ത് നാസർ, ജനറൽ സെക്രട്ടറി പി.എസ്.സഹദേവൻ, വെള്ളിയത്ത് സെയ്തലവി, മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.   രാവിലെ 9 മുതൽ വൈകു 6 മണി വരെ നീണ്ടുനിന്ന ചൂണ്ടയിൽ ചലഞ്ചിൽ  ദുരസ്ഥലങ്ങളിൽ നിന്നടക്കം എത്തിയ  60 പേർ പങ്കെടുത്തു.     വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് പേർ ചൂണ്ടയിടൽ കാണുവാൻ എത്തിയിരുന്നു. വളരെയധികം പുതുമ നിറഞ്ഞ ചൂണ്ടയിടൽ മത്സരം താനാളൂരിനെ ഉത്സവ ലഹരിയിലാക്കി.    സെഞ്ച്വറി ബോയ്സ് ഭാരവാഹികളായ വെള്ളിയത്ത് ഷെഫീഖ്, സി.കെ. മൺസൂർ, എൻ. റാഷിദ്, ടി.ഷെബീബ്, വി.റസീൽ എന്നിവർ നേതൃത്വം നൽകി.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)