കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ജനറൽ സെക്രട്ടറിയുടെ രാജി സ്വീകരിക്കാതെ ജില്ലാ നേതൃത്വം

ponnani channel
By -
0

 കുറ്റിപ്പുറം: വി പി അബ്ദുറഹ്മാൻ മാസ്റ്റർ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചത് നേതൃത്വം അംഗീകരിച്ചിട്ടില്ല എന്നാണറിയുന്നത്. 


അതേ സമയം രാജിയിൽ ഉറച്ച് നിൽക്കുന്നു എന്നാണ് അബ്ദുറഹ്മാൻ മാഷ് പറയുന്നത്. ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനത്തിനായി ലീഗണികൾ കാത്തിരിക്കുകയാണ്.  കുറ്റിപ്പുറം സർവീസ് സഹകര ബാങ്ക് പ്രസിഡണ്ട്/ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിലെ തർക്കങ്ങൾ സമവായം ആകുന്നത് വരെ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണം എന്ന പഞ്ചായത്ത് ലീഗ് കമ്മറ്റിയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് അബ്ദുറഹ്മാൻ മാസ്റ്റർ പദവി രാജിവെച്ചത്.  രാജി സ്വീകരിക്കണമോ എന്ന കാര്യത്തിൽ മണ്ഡലം ലീഗ് നേതൃത്വം  കൃത്യമായ തീരുമാനം എടുത്തില്ല എന്നാണ് അറിയുന്നത്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം മറികടക്കുന്നതിന് നേതൃത്വം നൽകിയത് മണ്ഡലം ലീഗ് ഭാരവാഹി തന്നെയായതിനാലാണ് പ്രതിസന്ധി മൂർഛിക്കുന്നത്. എന്നാൽ അബ്ദുറഹ്മാൻ മാഷുടെ പാത പിന്തുടർന്ന് പഞ്ചായത്ത് കമ്മറ്റിയിലെ മറ്റു ചില ഭാരവാഹികളും രാജിക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്. എന്നാൽ ജില്ലാ ലീഗ് നേതൃത്വം ഉചിതമായ പരിഹാരം കണ്ടെത്തി തീരുമാനം എടുക്കും എന്ന പ്രതീക്ഷയിലാണ് ലീഗണികൾ
 
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)