മണൽ ലോറി തടഞ്ഞ് പൈസ തട്ടിയ പോലീസുകാരനെതിരെ അന്വേഷണം

ponnani channel
By -
0
തിരുനാവായ:  മണൽ ലോറി തടഞ്ഞ് ഭീഷണിപ്പെടുത്തി വൻ തുക കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പോലീസുകാരനെതിരെ തിരൂർ പോലീസ് അന്വേഷണം തുടങ്ങി. ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുനാവായ സ്വദേശികളായ മുൻ ട്രോമ കെയർ വളണ്ടിയർമാരായ രണ്ടുപേർക്കെതിരെയും കേസുണ്ട്. തിരൂർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 
ഭാരതപ്പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നവരെ പിന്തുടർന്ന് പിടികൂടി ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതാണ് ഇവരുടെ രീതി. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ തലക്കാട് കട്ടച്ചിറ റോഡിൽ വച്ച് മണൽ കടത്തുകയായിരുന്ന  ലോറിയെ ഓട്ടോറിക്ഷയിൽ എത്തിയ ഈ മൂന്നംഗ സംഘം ഓഓട്ടോറിക്ഷ കുറുകെ ഇട്ട് ലോറി തടഞ്ഞു. ലോറി ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല പിന്നീട് കൈക്കൂലി ആയി വൻ തുക ലഭിച്ചതോടെയാണ് ലോറി വിട്ടു നൽകിയത് പതിവായി ഈ സംഘം പലയിടത്തും വച്ച് ഇങ്ങിനെ ലോറികൾ പിടികൂടി പണം വാങ്ങി വിട്ടയച്ചിട്ടുണ്ട്.എന്ന്   അനേഷണത്തിൽ കണ്ടത്തി തീരുർ കുറ്റിപ്പുറം റോഡിൽ പണം തട്ടുന്ന വിവരമറിഞ്ഞ നാട്ടുകാർ തിരൂർ പോലീസിനെ വിവരം അറിയിക്കുക യായിരുന്നു. 


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)