പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു

ponnani channel
By -
0

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ  പരിഹരിക്കുന്നതിൻ്റെ ഭാഗമായി 
പൊന്നാനി നഗരസഭയും
കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു.
പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന തൊഴിൽ മേള പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തൊഴിൽ എന്നത് ആരുടെയും ഔതാര്യമല്ലെന്നും ഏതൊരു പൗരൻ്റെയും അവകാശമാണെന്നും പി.നന്ദകുമാർ എം.എൽ.എ പറഞ്ഞു. ഗ്രാമീണ മേഖലയിലെ തൊഴിലവസരങൾ കണ്ടെത്തി തൊഴിലന്വേഷകരിൽ എത്തിക്കുന്നതിനും കൂടിയാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പൊന്നാനിയിൽ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും സൃഷ്ടിക്കുന്നതിനുമുള്ള പ്രൊജക്ടുകൾ തയ്യാറാക്കി വരികയാണെന്നും തൊഴിൽമേള ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു.

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ 
ജാഫർ കെ കക്കൂത്ത് പദ്ധതി വിശദീകരിച്ചു.
വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ,പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല,ഡി.പി.എം. നൗഫൽ ,സി.ഡി.എസ് പ്രസിഡൻ്റുമായ എം. ധന്യ, ആയിഷ എന്നിവർ പങ്കെടുത്തു.

*375 പേര്‍ക്ക് തൊഴില്‍, 312 പേര്‍ ചുരുക്കപ്പട്ടികയില്‍* 


പൊന്നാനി നഗരസഭയും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി പൊന്നാനി എം.ഇ എസ് കോളേജിൽ സംഘടിപ്പിച്ച തൊഴില്‍ മേളയിൽ
375 പേർക്ക് നിയമന ഉത്തരവ് ലഭിച്ചു.
വിവിധ തസ്തികകളിലേക്കായി  312 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

962 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത മേളയിൽ കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമായി  വിവിധ മേഖലകളിലെ 62 സ്ഥാപനങ്ങൾ പങ്കെടുത്തു.

എസ്. എസ്.എൽ.സി മുതൽ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരങ്ങൾ ഒരുക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)