പുസ്തകങ്ങൾ വിതരണം ചെയ്തു

ponnani channel
By -
0

പൊന്നാനി മണ്ഡലത്തിലെ വായനശാലകൾക്കും, നാല് വിദ്യാലയങ്ങൾക്കുമായി പുസ്തകങ്ങൾ വിതരണം ചെയ്തു. പി. നന്ദകുമാർ  എ എം .എൽ .എയുടെ പ്രത്യേക വികസന ഫണ്ടിൽ  നിന്നും 5.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. 
കൃഷ്ണപിള്ള സ്മരക വായനശാലക്ക്
പുസ്തകം കൈമാറി പി.നന്ദകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. താലൂക്കിലെ 26 വായനശാലകൾക്കും,ജി.എച്ച്.എസ്.എസ് മാറഞ്ചേരി,ജി.എച്ച് എസ്.എസ് പാലപ്പെട്ടി, ജി. എൽ. പി. എസ് തെയ്യങ്ങാട്,ജി.യു.പി.എസ് കടവനാട് എന്നീ സ്കൂളുകൾക്കുമാണ് പുസ്തങ്ങൾ വിതരണം ചെയ്തത്.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ,പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷീന സുദേശൻ, ഒ.ഒ. ഷംസു, വെളിയങ്കോട് സ്ഥിരം സമിതി അധ്യക്ഷൻ സൈദ് പുഴങ്കര,  കൗൺസിലർ സൈഫു പൂളക്കൽ, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പൊന്നാനി എ.ഇ. ഷോജ, താലൂക്ക് ലൈബ്രററി കൗൺസിൽ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ,വിവിധ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)