ബി ആർ സി യുടെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു

ponnani channel
By -
0
എടപ്പാൾ:  ബി ആർ സി യുടെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.ബിപിസി ബിനീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ ഉപജില്ല ഓഫീസർ ഹൈദരാലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.


 ഉപജില്ലയിലെ വിവിധ യുപി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 .വിദ്യാർത്ഥികളാണ് പ്രൊജക്റ്റ് അവതരണം നടത്തിയത്. 5 മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽശാസ്ത്രഭിരുചി  വളർത്തി അതുവഴി ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വി.വി മണികണ്ഠൻ മാസ്റ്റർ ( ജില്ലാ സെക്രട്ടറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), സതീശൻ മാസ്റ്റർ ( റിട്ട: പ്രിൻസിപ്പാൾ GHSS എടപ്പാൾ തുടങ്ങിയവർ കുട്ടികളുടെ പ്രൊജക്ട് വിലയിരുത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)