കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

ponnani channel
By -
0

  

കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് ജുൽഫിക്കർ ഷെയ്ക്കിനെയാണ് കുറ്റിപ്പുറം എക്സൈസും

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് അഞ്ച് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

ഷൊർണ്ണൂർ ആർ.പി.എഫ് ലെയും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെയും ഓഫിസർമാരായ ഇൻസ്പെക്ടർ എൻ.കേശവദാസ് ,സബ് ഇൻസ്പെക്ടർ പി.ടി ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ കെ.എം.ഷിജു , കെ.ജി ശശീന്ദ്രൻ, ഹെഡ്കോൺസ്റ്റബിൾ എൻ അശോക് , കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ എ.സാദിഖ്,പ്രിവന്റി ഓഫിസർ എൻ.കെ മിനുരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ,എക്സൈസ് ഓഫിസർ ഗണേശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)