കെ.പി.എസ്.ടി.എ മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങി

ponnani channel
By -
0 minute read
0



കെ.പി.എസ്.ടി.എ മലപ്പുറം ജില്ലാ സമ്മേളനത്തിന് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൻ്റെ സന്ദേശമുയർത്തി നഗരത്തിൽ വിളംബര റാലിയും പൊതുസമ്മേളനവും നടത്തി.

ബസ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. സിബി തോമസ് അധ്യക്ഷനായി.പി.എ. ഷുക്കൂർ, പന്ത്രാളി മുഹമദലി, അഡ്വ. പത്മകുമാർ, ഗോപാലകൃഷ്ണൻ, അഷ്റഫ് ആളത്തിൽ, പി. സജയ് പ്രസംഗിച്ചു. റാലിക്ക് സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്, ജില്ലാ ഭാരവാഹികളായ കെ വി മനോജ് കുമാർ, ഇ ഉമേഷ് കുമാർ, കെ ബിജു, കെ സുരേഷ് കുമാർ, ടി കെ സതീശൻ, സി.പി മോഹനൻ, ബെന്നി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)