തിരൂർ വെറ്ററൻസ് ലീഗ് ഫുട്ബോളിന് ഉജ്ജ്വല തുടക്കം.

ponnani channel
By -
0
തിരൂർ വെറ്ററൻസ് ലീഗ് ഫുട്ബോളിന് ഉജ്ജ്വല തുടക്കം.

തിരൂർ : വി.പി. ഉമ്മർ സ്മാരക വിന്നേഴ്സ് ട്രോഫിക്ക്  വേണ്ടിയുള്ള  രണ്ടാമത് തിരൂർ വെറ്ററൻസ് ലീഗ്  ഫുട്ബോൾ മത്സരത്തിന്
താഴെപ്പാലം രാജീവ് ഗാന്ധി  മുനിസിപ്പൽ സ്റ്റേഡിയത്തിൽ 
ഉജ്ജ്വല
തുടക്കം.
വെറ്ററൻസ് അസോസിയേഷൻ
തിരൂരിന്റെ (വി ഫാറ്റ് ) ആഭിമുഖ്യത്തിൽ
ജില്ലയിലെ  പ്രമുഖരായ ഇരുന്നുറോളം
 പഴയ കാല ഫുട്ബോൾ താരങ്ങളാണ് രണ്ടാഴ്ച നീണ്ടു നിൽകുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
പഴയ കാല ഫുട്ബോൾ താരങ്ങളുടെ മത്സരം
കാണാൻ നിരവധി പേരാണ് സ്‌റ്റേഡിയത്തിൽ
എത്തിയിരുന്നത്.
മത്സരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര
ഉദ്ഘാടനം  ചെയതു.
വിഫാറ്റ് പ്രസിഡണ്ട് പി.അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. 
വി.പി.മുഹമ്മദ് കാസിം,
പി.ടി.കുഞ്ഞി മുഹമ്മദ്,
ഇ. ഫൈസൽ ബാബു
മുജീബ് താനാളൂർ,
ഹമീദ് ഹാജി കൈനിക്കര ,
കെ.ഷൈജു
രാജു ഗ്ലോബൽ ,
അസീസ് വെള്ളത്തൂർ,
ജമാലുദ്ധീൻ
എന്നിവർ സംസാരിച്ചു.

ഉദ്ഘാടന മത്സരത്തിൽ
ഫൈറ്റേഴ്സും കിംഗ്സും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)