പൊന്നാനി ആണ്ട്നേർച്ചക്ക് തുടക്കം*

ponnani channel
By -
0
*


പൊന്നാനി : ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപകനും നവോത്ഥാന നായകനും വിശ്വ പ്രസിദ്ധ പണ്ഡിതനുമായ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ൻ്റെ 517-ാം ആണ്ട് നേർച്ചക്കും പൊന്നാനി സ്വലാത്ത് വാർഷികത്തിനും ഇന്ന് വലിയ ജുമുഅത്ത് പള്ളി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ 'മഖ്ദൂം സ്ക്വയറിൽ' തുടക്കമാകും. ഫെബ്രുവരി 27 വരെയുള്ള നേർച്ചയിൽ
സമൂഹ സിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, പ്രവാചക ചരിത്രം പാടിപ്പറയൽ, ബുർദ മജ്ലിസ്, മൗലിദ് ജൽസ, ഖത്മുൽ ഖുർആൻ, സമാപന ആത്മീയ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികൾ നടക്കും.
ഇന്ന് രാത്രി 8.30 ന് നടക്കുന്ന സമൂഹ സിയാറത്തിന് മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം പൊന്നാനി മഖ്ദൂം എം.പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാലിഹ് അൻവരി ചേകനൂർ മുഖ്യ പ്രഭാഷണം നടത്തും. 
വി. സെയ്തുമുഹമ്മദ് തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം മുഹമ്മദ് ഖാസിം കോയ, സംബന്ധിക്കും.
12 മുതൽ രാത്രി 8.30 ന് നടക്കുന്ന മതപ്രഭാഷണങ്ങൾക്ക് അബ്ദുറശീദ് സഖാഫി ഏലംകുളം, എം.കെ മാനു മുസ് ലിയാർ വല്ലപ്പുഴ, മുസ്തഫ സഖാഫി തെന്നല, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, കൂറ്റമ്പാറ അബ്ദുറഹ്'മാൻ ദാരിമി, അലി ബാഖവി ആറ്റുപുറം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി കൊളപ്പുറം, മസ്ഊദ് സഖാഫി ഗൂഡല്ലൂർ, മുനീർ ഹുദവി വിളയിൽ, സ്വാദിഖ് അലി ഫാളിലി ഗൂഡല്ലൂർ (ബുർദ), ഫാളിൽ നൂറാനി ദേവതിയാൽ, റഹ് മതുല്ലാ സഖാഫി എളമരം, അലവി സഖാഫി കൊളത്തൂർ നേതൃത്വം നൽകും.
26 ന് നടക്കുന്ന മൗലിദ് ജൽസക്ക് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ,
27 ന് രാവിലെ 8.30 ന് നടക്കുന്ന ഖത് മുൽ ഖുർആൻ മജ്ലിസിന് അറക്കൽ ബീരാൻ കുട്ടി മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകും.
തുടർന്ന് അന്നദാനം നടക്കും.
രാത്രി 8.30 ന് നടക്കുന്ന സമാപന ആത്മീയ സമ്മേളനത്തിൽ റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ ഒതുക്കുങ്ങൽ പ്രാരംഭ പ്രാർത്ഥന നടത്തും. ദിക്ർ ദുആ മജ്ലിസിന് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും. അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം ഉദ്ബോധനം നടത്തും.
പ്രമുഖ സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും. ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പുറത്തിറക്കുന്ന "മൻഖൂസ് മൗലിദ് അർത്ഥസഹിതം" ചടങ്ങിൽ പ്രകാശനം ചെയ്യും.
 സ്ത്രീകൾക്ക് പരിപാടി വീക്ഷിക്കാൻ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു. പത്ര സമ്മേളനത്തിൽ പൊന്നാനി വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി വി സെയ്ത് മുഹമ്മദ് തങ്ങൾ, സ്വാഗത സംഘം ചെയർമാൻ അബ്ദുല്ല ബാഖവി, കൺവീനർ ഹാജി അമ്മാട്ടി മുസ്ലിയാർ , ഉമ്മർ ഇർഫാനി ചേലാമ്പ്ര, അബൂബക്കർ മുസ്ലിയാർ, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, ഷെക്കീർ കെ.വി. എ.വി അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)