രണ്ടത്താണിയിൽ സമരം കനക്കുന്നു; ദേശീയപാത ഉപരോധിച്ചു നാട്ടുകാർ

ponnani channel
By -
0

രണ്ടത്താണി: പുതുതായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ആറുവരിപ്പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട്  രണ്ടത്താണി നാഷണൽ ഹൈവേയിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചത് സംഘർഷത്തിന് കാരണമായി. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാത ഉപരോധിച്ച സ്ത്രീകടക്കമുള്ളവരെ പോലീസ് വാഹനങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു.



 ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് 2022 മുതൽ നിരവധിതവണ നിവേദനം കൊടുത്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തുടർസമര പരിപാടിയുടെ ഭാഗമായി പാത ഉപരോധിച്ചത്. ഞായറാഴ്ച വൈകുന്നേരം 05.00 മണിയോടെ യാണ് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് നാട്ടുകാർ പാതയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.  സർവീസ് റോഡ് ആയതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.  താനൂർ ഡി വൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു. മുൻ നിരയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെ സംഘർഷം മായി ഇതോടെ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് വാഹനത്തിലേക്ക് മാറ്റി.



 പിന്നാലെ മുഴുവൻ സമരക്കാരെയും റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ കസ്റ്റഡിൽ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് മുൻപിൽ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത വരെ വിട്ടയച്ചു. സമരത്തിന് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൗരപ്രമുഖർ, വ്യാപാരികൾ എന്നിവർ നേതൃത്വം നൽകി. സമരത്തിൽ പങ്കെടുത്ത 250 ഓളം പേർക്കെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് എത്തിയിരുന്നത്. വിവിധ സംഘടനകൾ ഹൈക്കോടതി യിൽ നൽകിയ ഹരജി  തിങ്കളാഴ്ച പരിഗണിക്കും കരാറുകാരായ കെ എൻ ആർ സി യുടെ വിശദീകരണം കേട്ട ശേഷമായിരിക്കും അന്തിമ വിധി. അനുകൂല തീരുമാനമായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ്  സമരസമിതിയുടെ തീരുമാനം. 

 

                


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)