ഹിസ്റ്റോറിയൻ ഓഫ് ദ ഇയർ' 2023 പുരസ്കാരം ചിറക്കൽ ഉമ്മർ ഏറ്റുവാങ്ങി

ponnani channel
By -
0

 തിരുന്നാവായഅന്യാധീനപ്പെട്ടു കൊണ്ടിരുന്ന മാമാങ്കസ്മാരകങ്ങളും ചരിത്ര ശേഷിപ്പുകളും സർക്കാർ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുംപൈതൃക ടൂറിസമായി വികസിപ്പിക്കുന്നതിന്നും പുതിയ ആശയങ്ങൾ നൽകി നേതൃത്വം ഏറ്റെടു ത്തത് തീർത്തും സാധാരണക്കാരനായ തിരുന്നാവായ സ്വദേശി ചിറക്കൽ ഉമ്മർ ആണ്. റീഎക്കൗ(ആര്‍.ജി.എം.സി.എസ് ) എന്ന സംഘടനയുടെ മുഖ്യ സംഘാടകനായി പ്രവർത്തിച്ച് വരുന്ന ചിറക്കൽ ഉമ്മറിന് കൊൽക്കത്തയിൽ ഫെയർ ഫീൽഡ് മാരിയറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വെച്ച് പ്രശസ്ത ബംഗാളി സാംസ്കാരിക പ്രവർത്തകൻ അരുൺ ജയ്സ്വാളിൽ നിന്നും'ഹിസ്റ്റോറിയൻ ഓഫ് ദ ഇയർ' 2023 പുരസ്കാരം ഏറ്റുവാങ്ങിയത്.




മാമാങ്ക സ്മാരക സംരക്ഷണ സമിതി രൂപീകരിക്കുകയും അതിന്റെ ചെയര്‍മാനായിക്കൊണ്ട് പത്ത് വര്‍ഷത്തിലധികം നടത്തിയ നിരന്തരസമര പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്‌ ഒരു പൈതൃക ടൂറിസമായി വളർന്നു.മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ തിരുന്നാവായയിൽ ദിനേന എത്തുന്നു. വർഷംതോറും ഇവിടെ മാമാങ്ക സ്മ്യതി ഉത്സവം നടന്ന് വരുന്നു.ചിറക്കൽ ഉമ്മറിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് തപാൽ വകുപ് തിരുന്നാവായ പോസ്റ്റാഫീസിൽ നിർബന്ധിത ചിത്രമുദ്ദ്ര നടപ്പിലാക്കി. തപാൽ വകുപ്പ് മാമാങ്കത്തിന്റെ പ്രത്യേക കവറും പുറത്തിയിറക്കിയിരുന്നരിത്രത്തിന്റെ വേരുകള്‍ തേടിയെത്തുന്നവര്‍ക്ക്  ഗവേഷകനായും അധ്യാപകനായും ഗൈഡായും പ്രവര്‍ത്തിക്കുന്ന ഉമ്മർ മലപ്പുറം ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ കെയർട്ടേക്കറായും പ്രവർത്തിക്കുന്നു. ഗവേഷകനും പ്രമുഖ ചരിത്ര പണ്ഡിതനുമായ ഡോ. എന്‍.എം നമ്പൂതിരി യിൽ നിന്നാണ് മാമാങ്ക ചരിത്രം സ്വായത്തമാക്കിയത്.   ഇദ്ദേഹത്തിൻ്റെ പ്രാദേശിക ചരിത്ര, സമുഹിക വിഷയങ്ങളിലെ ഇടപെടലുകൾ പരിഗണിച്ച് തുച്ഛത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല പ്രത്യേക പ്രശംസ പത്രം നല്‍കി അടുത്തിടെ ആദരിച്ചിരുന്നു.


മമ്മുട്ടി നായകനായി ഇറങ്ങിയ മാമാങ്കം സിനിമയിൽ ഉമ്മറിന്റെ പേര് പ്രത്യേകം എടുത്ത് കാണിക്കുന്നുണ്ട്. ബിരുദവും ബിരുദാനന്ത ബിരുതവും നേടിയവർ പോലും ഇടപെടാൻ മുൻകൈ എടുക്കാത്ത ചരിത്ര മേഖലിയിൽ ഒരു ഗ്രാമീണനായ ചിറക്കൽ ഉമ്മറിന്റെ പ്രവർത്തനവും മതസൗഹാർദ്ദപ്രവർത്തനങ്ങളും സംഘാടകമികവും വിലയിരുത്തിയാണ് കൊൽകത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റെക്കോഡ് ഫോറം ജ്യൂറി ചിറക്കൽ ഉമ്മറിനെതിരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 20 പേർക് ചടങ്ങിൽ പ്രതിഭാ പുരസ്കാരാക്കങ്ങൾ സമ്മാനിച്ചു .ചടങ്ങിൽ മാമാങ്കം സ്മാരകാ സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ എം കെ സതീഷ് ബാബു, യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദിപ് ചൗദരി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)