ബി.പി.അങ്ങാടി സ്വദേശി ഇ.സാദിഖലി ലോകത്തോട് വിട ചൊല്ലി

ponnani channel
By -
0
മുതിർന്ന മാധ്യമ പ്രവർത്തകൻ, ചന്ദ്രികയുടെ മുൻതിരൂർ ലേഖകനായിരുന്ന മുസ്ലീം ലീഗ് സംസ്ഥാന ദേശീയ സമ്മേളനങ്ങളിലെ റിപ്പോർട്ടറുമായിരുന്ന തിരൂർ ബി.പി.അങ്ങാടി സ്വദേശി ഇ.സാദിഖലി ലോകത്തോട് വിട ചൊല്ലി. ലാളിത്യത്തിൽ എന്നും മുൻപന്തിയിലും ജീവകാരുണ്യ രംഗത്ത് മികച്ച സേവനം ചെയ്തു വരുകയും ചെയ്തു. ചന്ദ്രികയ്ക്ക് വേണ്ടി മുസ്ലീം ലീഗിൻ്റെ ചെന്നൈ ദേശീയ സമ്മേളനങ്ങൾ ഉൾപ്പെടെ നിരവധി സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാണക്കാട് കുടുംബവുമായി ഊഷ്മള ബന്ധം നിലനിർത്തി ഇബ്രാഹിം സുലൈമാൻസേട്ട് , ജി.എം.ബനാത്ത് വാല,ഖാദർ മൊയ്തീൻ, സെയ്തുമ്മർ ബാഫഖി തങ്ങൾ, ഇ.അഹമ്മദ് എന്നിവരുടെ അടുത്ത വ്യക്തി ബന്ധം.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി, പി.വി.അബ്ദുൾ വഹാബ് എന്നിവരുമായി ഉറ്റ സൗഹൃദം പുലർത്തി.മുസ്ലീം ലീഗ് പാർട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)