വഴിക്കടവ്: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കോട്ടയ്ക്കല്‍ പറപ്പൂർ സ്വദേശി ഹാരിസ് അറസ്റ്റില്‍.ഊട്ടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലാണ് ലൈംഗികാതിക്രമം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വഴിക്കടവ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗൂഢല്ലൂരില്‍ നിന്ന് ബസില്‍ കയറിയ പ്രതി പെണ്‍കുട്ടിയുടെ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ചവിട്ടുകയും ചോദ്യം ചെയ്തപ്പോള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ബസ് ജീവനക്കാരോട് പരാതി പറഞ്ഞു. തുടർന്ന് ബസ് വഴിക്കടവിലെത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ മൂന്നു കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലമ്ബൂർ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
KSRTC സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കോട്ടക്കൽ സ്വദേശി അറസ്റ്റില്‍.
By -
2/07/2024 07:35:00 PM0 minute read
0
Tags: