കൊളപ്പുറത്ത് വൻ കഞ്ചാവ് വേട്ട; ലോറിയിൽ നിന്നും 110 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

ponnani channel
By -
0
കൊളപ്പുറത്ത് വൻ കഞ്ചാവ് വേട്ട അടിപ്പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും 110 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. KL.49.N.8349 എന്ന നമ്പറുള്ള ടാറ്റാ 1512 നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തികൊണ്ട് വന്ന 110 കിലോഗ്രാമോളം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് പിടികൂടി.

പാലക്കാട് മേലാർകോട് സ്വദേശികളായ മനാഫ്,കുമാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡിൻ്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനെ കൂടാതെ സ്റ്റേറ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ട‌ർമാരായ റ്റി.ആർ.മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, കെ.വി.വിനോദ്,അസി. എക്സൈസ് ഇൻസ്പെക്ട‌ർ (ഗ്രേഡ്) എസ്.ജി.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സുബിൻ, വിശാഖ് എക്സൈസ് ഡ്രൈവർമാരായ കെ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ മധുസൂദനൻ പിള്ള, അസി:എക്സ്സ്സൈസ് ഇൻസ്പെക്ടർമാരായ എസ് സുർജിത്ത്, പി പ്രഗേഷ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)രജീഷ്, എക്സ്സ്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)