തീര സാന്ത്വനം ഭവന സമുച്ചയ ഉദ്ഘാടനവും തൻസീൽ അക്കാദമി സനദ് ദാന സമ്മേളനവും2024 മാർച്ച്‌ 3 ന്

ponnani channel
By -
0

പൊന്നാനി: ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ നാലു വർഷമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന "തീരം ഫൗണ്ടേഷൻ ഫോർ സോഷ്യൽ കെയർ ട്രസ്റ്റ്" കടൽക്ഷോഭത്തിൽ ഭവന രഹിതരായവർക്ക് നൽകുന്ന പാർപ്പിട പദ്ധതിയായ "തീരസാന്ത്വനം" വീടുകളുടെ ഉദ്ഘാടന കർമ്മവും ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന തൻസീൽ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും രണ്ടര വർഷം കൊണ്ട് ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ചവർക്കുള്ള സനദ് ദാന ചടങ്ങും 2024 മാർച്ച് 3 ന് ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ പൊന്നാനി ആർ.വി.ഹാളിൽ വെച്ച് സംഘടിപ്പിക്കും

2021 ഒക്ടോബർ 2 ന് വെളിയങ്കോട് താവളകുളത്തു ബഹുമാനപ്പെട്ട IG പി വിജയൻ IPS തറക്കല്ലിടൽ കർമം നിർവ്വഹിച്ച പാർപ്പിട പദ്ധതിയുടെ ഒന്നാം ഘട്ടം ഇവിടെ പൂർത്തീകരിക്കുകയാണ്

കൂടാതെ മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ട് മൂന്നു വർഷമായി പ്രവർത്തിച്ചു വരുന്ന തൻസീൽ അക്കാദമിയിൽ നിന്നും ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും ചടങ്ങിൽ നിർവഹിക്കുന്നു 

പരിപാടി ജംഇയ്യത്തെ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡണ്ട് മൗലാനാ ഹാഫിള് മുഹമ്മദ് ഇസ്ഹാഖ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും പണ്ഡിതനും ഖുർആൻ പ്രഭാഷകനുമായ നൗഷാദ് കാക്കവയൽ മുഖ്യ പ്രഭാഷണം നടത്തും പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങൾ, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ, ഹുസൈൻ സഖാഫി ചെമ്മലശ്ശേരി, ഇ.എം മുഹമ്മദ് അമീൻ പെരുമ്പിലാവ്, ഡോ: മുജീബ് റഹ്മാൻ നജ്മി നിലമ്പൂർ, ഹാഫിള് ഹബീബ് റഹ്മാൻ നജ്മി തുടങ്ങിയവർ പങ്കെടുക്കും

ഏവരെയും സാദരം ക്ഷണിക്കുന്നു 

പത്രസമ്മേളനത്തിൽ തീരം ഫൗണ്ടേഷൻ ഫോർ സോഷ്യൽ കെയർ പ്രസിഡന്റ്‌ പി മുഹമ്മദ്‌ നവാസ് ജനറൽ സെക്രട്ടറി ആർ വി അഷ്‌റഫ്‌ ട്രഷറർ കെ വി സിറാജുദ്ധീൻ വൈസ് പ്രസിഡന്റ്‌ എം അഷ്‌റഫ്‌ തൻസീൽ അക്കാദമി പ്രിൻസിപ്പൽ ഹാഫിള് ഹബീബ് റഹ്മാൻ നജ്മി എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)