വള്ളത്തോൾ എ.യു.പി സ്കൂൾ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷം ഡോ: കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു.

ponnani channel
By -
0

മംഗലം വള്ളത്തോൾ എ.യു.പി സ്കൂൾ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷവും 
വിരമിക്കുന്ന അധ്യാപകൻ കെ. ബാബുവിനുള്ള യാത്രയയപ്പും എൽ.എസ്.എസ് യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ  വിദ്യാർഥി പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി കുഞ്ഞുട്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ. കെ.ടി ജലീൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത കലാകരൻ ഫിറോസ് ബാബു മുഖ്യാതിഥിയായി പങ്കെടുത്തു.

എൽ.എസ്.എസ് യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ  വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് തിരൂർ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ശിൽപി ഷിബു വെട്ടം ഒരുക്കിയ ചിത്രപ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം യുവ സാഹിത്യകാരൻ വിനോദ് ആലത്തിയൂർ നിർവ്വഹിച്ചു. 

പുറത്തൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ഫ്രൈം വർക്ക് വിപണന പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചു. 

പ്രധാനാധ്യാപകൻ പ്രകാശ് കുമാർ പറമ്പത്ത്, പി.ടി.എ പ്രസിഡണ്ട് കെ.ടി രമേശ്, മംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി റാഫി, വാർഡ് മെമ്പർ സലിം പാഷ, ആർ മുഹമ്മദ് ബഷീർ, സ്കൂൾ മാനേജർ കാരാട്ട് രായീൻ ഹാജി,
വി.വി വിശ്വനാഥൻ, ടി.എൻ ഷാജി, കെ. പ്രമോദ് മാസ്റ്റർ, ജോസ് സി മാത്യു, ഹുസൈൻ മാസ്റ്റർ, കെ.പി ഹംസു, എം.പി ഷിജു, കെ. റസാഖ്, സലിം കെ  ബാലൻ, സി ബാലകൃഷ്ണൻ, യാഹു, സഫിയ, സ്കൂൾ ലീഡർ നസൽ എം റഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.പി റഷീദ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അധ്യാപിക കെ. കെ റംല നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)