ശബളം തടഞ്ഞു വച്ചതിനെതിരെ പ്രതിഷേധം - സെറ്റോ

ponnani channel
By -
0 minute read
0

തിരൂർ : കഴിഞ്ഞ നാലു ദിവസമായി ശബളം തടഞ്ഞു വെച്ച സർക്കാറിനെതിരെ തിരൂർ താലൂക്ക് സെറ്റോ യുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. സംസ്ഥാന ജീവനക്കാർക്ക് ശബളം മുടങ്ങിയി രിക്കുന്നത്. ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ടവർക്ക് പോലും ലഭിച്ചിട്ടില്ല. ധനകാര്യ വകുപ്പിൻ്റെ പിടിപ്പു കേടാണ് ഇതിന് കാരണം എന്നും ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ രാജീവയ്ക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധം സംഗമം എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം . നാദിർഷ, ഡോ. എ. സി .പ്രവീൺ, കെ. സൽമത്ത്, കെ.എം. സുനിൽ കുമാർ, സുരേഷ് തിരുവത്ര , രമ്യ , റഹീന കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഷാഫി പന്ത്രോളി കെ. പ്രദീപ് കുമാർ, ജോപ്പി, കെ. ഷാജി, പി. പ്രഷോഭ്, എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)